കോഴിക്കോട് വടകരയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 68കാരന്‍ പിടിയില്‍. പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കേസെടുത്ത വടകര പെോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68കാരന്‍ പിടിയിലായി
