കെ സുധാകരനെ കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുെമന്ന വാർത്തകളോട് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. .മാറ്റം ഉണ്ടായാൽ കോൺഗ്രസിൻറെ നാശം ആയിരിക്കും ഫലം..വിനാശകാലേ വിപരീത ബുദ്ധി.തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നു.എന്തിനാണ് സുധാകരനെ മാറ്റുന്നത്
കോമൺസെൻസ് ഉള്ള ആരേലും ഇപ്പോൾ കെപിസിസി പ്രസിഡൻറിനെ മാറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
ആരാണ് ആൻറോ ആൻറണി,ആൻറണിയുടെ മകൻ ആണ് ആൻറോയുടെ ഐശ്യര്യം.ആൻറോ ജയിച്ചത് ആൻറണിയുടെ മകൻ മത്സരിച്ചത് കൊണ്ട് മാത്രമാണ്.ഇല്ലേൽ എട്ടു നിലയിൽ പൊട്ടിയേനെ.സുധാകരനെ വെട്ടി നിരത്താൻ തെക്കൻ ആയ ആളുകൾ ഒന്നിച്ചു നിൽക്കുന്നു.തെരഞ്ഞെടുപ്പ്ന് മുൻപ് കോൺഗ്രസിൽ ഒരു യുദ്ധത്തിനു വഴിയുണ്ടാക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.എന്തിനാണ് സുധാകരനെ മാറ്റുന്നത്.സഭയ്ക്ക് വഴങ്ങി ആൻറോ ആൻറണിയെ കെപിസിസി പ്രസിഡൻറ് ആക്കും എന്നാണ് കേൾക്കുന്നത്
അങ്ങനെ എങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ് ആകും
ഇപ്പോൾ നടക്കുന്നത് സുധാകരൻ ഓപ്പറേഷനാണ്.കെ മുരളീധരൻ മിടുക്കനായ കെപിസിസി നേതാവല്ലേ.എന്താ പേര് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.മുരളീധരൻറെ പേര് പറഞ്ഞാൽ ആരെങ്കിലും എതിർക്കുമോ.ഇവർക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോൾ ചാടിക്കളി ക്കുന്നവരെയാണ്.നേതൃത്വത്തിനു വേണ്ടത് കുഞ്ഞിരാമൻമാരെയാണ്.കെ
സുധാകനെ വെറും ആറാം കിട നേതാവാക്കരുതെന്നും വെളളാപ്പള്ളി പറഞ്ഞു