തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് ആണ് മരിച്ചത്. 21 വയസായിരുന്നു. ദേശീയപാതാ നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതിമാറി വൺവേ തെറ്റിച്ച് വന്ന ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുലര്‍ച്ചെ ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
