കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന. ഗ്രാമിന് 185 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8745 ആയി ഉയർന്നു. പവന്റെ വിലയിൽ 1480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായാണ് വർധിച്ചത്. റെക്കോഡ് വില വർധനയാണ് സ്വർണത്തിന് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.