കായംകുളത്ത് യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ 21 വയസുകാരൻ അറസ്റ്റിൽ

കായംകുളത്ത് യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ. വള്ളികുന്നം സ്വദേശിനിയായ 20 വയസുള്ള യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ ഇയ്യാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 21 വയസുള്ള കൈലാസ് നാഥിനെയാണ് കായംകുളം പോലീസ് പിടികൂടിയത്. കായംകുളം ഡിവൈഎസ് പിയുടെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഷാ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൈലാസ് നാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *