കര്‍ണാടകയില്‍ ദുരഭിമാനക്കൊല പിതാവ് മകളെ കൊലപ്പെടുത്തി

ബംഗളൂരു: അന്യജാതിക്കാരനായ യുവാവിനെ പ്രണയിച്ച പതിനഞ്ചുകാരിയായ മകളെ പിതാവ് കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. ഓംകാര്‍ ഗൗഡ മാനേജര്‍ സ്ഥാനം വഹിക്കുന്ന ബാറിലെ ജീവനക്കാരനുമായി മകള്‍ പ്രണയത്തിലായിരുന്നു. യുവാവുമായി മൊബൈലില്‍ ചാറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും വിലക്കിയ ഗൗഡ, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മകളെ നിര്‍ബന്ധിച്ചിരുന്നു. ഈ നീക്കങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് കൃത്യമായ ആസൂത്രണത്തോടെ മകളെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച മകള്‍ക്ക് പുതിയ ആഭരണവും ഹോട്ടല്‍ ഭക്ഷണവും വാങ്ങി നല്‍കിയ ശേഷം പ്രദേശത്തെ ഒരു കനാലിന് സമീപത്തേക്ക് വാഹനമോടിച്ചെത്തിയ ഗൗഡ, വെള്ളത്തില്‍ അസ്വാഭാവികമായി എന്തോ കണ്ടെന്ന വ്യാജേന മകളെ കനാലിന് സമീപത്തേക്ക് വിളിച്ചു. തുടര്‍ന്ന് മകളെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകായിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്ന ഗൗഡയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കൊപ്പല്‍ മേഖലയില്‍ നിന്ന് ഗൗഡയെ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ നടത്തിയ കുറ്റസമ്മതത്തിലാണ് കൊലപാതകത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *