ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ കേന്ദ്രങ്ങളെയും ഭീകരരുടെ ലക്ഷ്യങ്ങളെയും ഈ നീക്കത്തിലൂടെ തകർക്കാൻ ആയെന്നും
പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തിൽ പറഞ്ഞു.
നാളെ രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. രാജനാഥ് സിങ്ങും അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. ആഭ്യന്തരമന്ത്രി രണ്ടുമണിക്ക് പ്രത്യേക യോഗം വിളിച്ചു. സേനാ ഉദ്യോഗസ്ഥന്മാർ യോഗത്തിൽ പങ്കെടുത്തു. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ആഭ്യന്തരമന്ത്രി സംസാരിക്കും