ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ജയങ്ങളുമായി ഡൽഹിയും ആർസിബിയും പോയന്‍റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനത്താണ്. കഴിഞ്ഞ മത്സരങ്ങളിൽ ആവേശ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡൽഹിയും ബെംഗളൂരുവും ഇന്നിറങ്ങുന്നത്.
ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ ഡൽഹി ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തകർത്തിരുന്നു. അന്ന് 93 റൺസെടുത്ത കെ.എൽ രാഹുൽ തന്നെയാണ് ഡൽഹിയുടെ ബാറ്റിംഗ് പ്രതീക്ഷ. മികച്ച ഫോമിലുള്ള വിരാട് കോലിയുടെ ബാറ്റിംഗിലേക്കും ആരാധകർ ഉറ്റുനോക്കുന്നു.