കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിൻറെ പക്കൽ വൻ നിക്ഷേപവും, മദ്യശേഖരവും. 29 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് വൻ നിക്ഷേപത്തിന്റെ രേഖകൾ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ വൻതോതിൽ മദ്യശേഖരവുമുണ്ടെന്നാണ് വിജിലൻസ് വിശദമാക്കുന്നത്.
മാത്രമല്ല സാമ്പത്തിക ഇടപാടിന്‍റെ മറ്റ് ചില രേഖകളും കൊച്ചിയിലെ വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും രാത്രിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. അലക്സ് മാത്യു ഐഒസി അസിസ്റ്റന്‍റ് മാനേജരായതുമുതല്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് നിലവിലെ സൂചന. കൂടുതല്‍ പരാതികളുണ്ടോ എന്നും അന്വേഷിക്കുന്നതായാണ് വിജിലൻസ് വ്യക്തമാക്കുന്നത്. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ്പരാതിയിലാണ് മനോജിൻ്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്ന് ഐഒസി ഡിജിഎം അലക്സ് മാത്യുവിനെ അറസ്റ്റു ചെയ്തത്.