എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കും; എംപുരാൻ സിനിമക്ക് പിന്തുണയുമായി വി.ഡി സതീശൻ

സംഘപരിവാറിന്‍റെ പ്രതിഷേധത്തിനും ഭീഷണിക്കുമിടയിൽ എംപുരാൻ സിനിമക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം എന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘ്പരിവാറിന് ചരിത്രം വളച്ചൊടിച്ചാണ് ശീലമെന്നും, അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. ഭീരുത്വത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.

സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്.

എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *