എംപുരാൻ സിനിമയെ പിന്തുണച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് രംഗത്ത്. എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്നാണ് മന്ത്രി വിമർശിച്ചത്. എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നതെന്നു ചോദിച്ച അദ്ദേഹം, ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ബുദ്ധിശൂന്യതയാണ് എതിർക്കാൻ കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്കെന്നും സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എംപുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എംബി രാജേഷ്
