എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

കോഴിക്കോട്ട് പോലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത. എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പോലീസിനോട് പറഞ്ഞത്. മാത്രമല്ല പരിശോധനിലും ഇതു സംബന്ധിച്ച സൂചനകൾ കിട്ടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ക്രിസ്റ്റൽ രൂപത്തിൽ തരികൾ കണ്ടെത്തിയിരുന്നു. അതേസമയം ഫായിസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയപ്പോഴാണ് താൻ എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് പറഞ്ഞത്. എന്നാൽ ഫായിസിന്‍റെ ആരോഗ്യ നിലയിൽ പ്രശ്നം ഇല്ല. പിടികൂടുന്ന സമയത്ത് ഫായിസിന്‍റെ കയ്യിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *