ഈസ്റ്റർ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ ഈ വർഷത്തെ ഈസ്റ്റർ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവർക്കും അനുഗ്രഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു -മോദി പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ. ‘എല്ലാവർക്കും അനുഗ്രഹീതവും സന്തോഷകരവുമായ ഈസ്റ്റർ ആശംസിക്കുന്നു. ഇത്തവണ ലോകമെങ്ങും ജൂബിലി വർഷമായി ആഘോഷിക്കപ്പെടുന്നതിനാൽ ഈ ഈസ്റ്റർ സവിശേഷമാണ്. ഈ പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും അനുകമ്പയുമുണ്ടാക്കട്ടെ. എല്ലായിടത്തും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ’ -മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *