ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നേരെ ഇന്ത്യ തിരിച്ചടി നടത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ധീരരായ സൈനികർ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ രക്ഷിക്കട്ടെ. ക്ഷമയോടും ധൈര്യത്തോടും കൂടി വെല്ലുവിളികളെ നേരിടാൻ സൈന്യത്തിനാവട്ടെയെന്നും പ്രിയങ്ക പ്രതികരിച്ചു.
ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് നിരവധി കാൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് സേനക്കൊപ്പമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചിരുന്നു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണം.