ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 39 പൈസയുടെ വ്യത്യാസത്തിൽ ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ 82 രൂപ 69 പൈസയാണ് വിനിമയ നിരക്ക്..ഇന്ധന വിലയുടെ ഉയർച്ചയും ഓഹരിപണിയിലെ തകർച്ചയുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് വെള്ളിയാഴ്ച 13 പൈസയുടെ വ്യത്യാസത്തിൽ 82 രൂപ 30 പൈസയിലാണ് വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് 82 രൂപ 69പൈസയയിലേക്ക് മാറുമ്പോൾ ഏറ്റവും വലിയ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്…ഇന്നത്തെ സൂചനകൾ പ്രകാരം1000ഇന്ത്യൻ രൂപയ്ക്കു ഇപ്പോൾ 44ദിർഹം 58 ഫിൽസ് ആണ് നിരക്ക്.ഒരു ഒരു യുഎഇ ദിർഹത്തിന് ഇപ്പോൾ 22 രൂപ 43 പൈസയാണ്.ഖത്തർ റിയാലിന് 22 രൂപ63 പൈസ.സൗദി റിയാൽ 21രൂപ 92പൈസഒമാനി റിയാൽ 214.രൂപ രണ്ടു പൈസ.കുവൈറ്റ് ദിനാർ 265രൂപ 53പൈസ.ബഹ്‌റൈൻ ദിനാർ 218രൂപ 34പൈസ.
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ.
