ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരൂ-പഞ്ചാബ് കിംഗ്‌സ് പോരാട്ടം മഴ മൂലം വൈകുന്നു. ചാറ്റൽ മഴ മൂലം ഇതുവരെ ടോസ് പോലും സാധ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ബെംഗളൂരുവിൽ രാത്രിയിൽ മഴ പെയ്യുന്നുണ്ട്. മഴ നീണ്ടാൽ മത്സരത്തിൽ ഓവറുകൾ വെട്ടിക്കുറക്കേണ്ടിവരും.
ആറ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയുമായി ആർസിബി പോയൻറ് പട്ടികയിൽ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്. കൊൽക്കത്തയ്ക്കെതിരെ 111 റൺസിന് തകർന്നടിഞ്ഞിട്ടും ചരിത്ര ജയം സ്വന്തമാക്കിയതിൻറെ ആവേശത്തിലാണ് ശ്രേയസ് അയ്യരുടെ സംഘം എതിരാളികളുടെ മൈതാനത്തിറങ്ങുന്നത്.