ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്

ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോർജ്. ഇൻസെൻറീവ് വർധനയും, കോബ്രാൻഡിംഗിലെ കുടിശ്ശിക നൽകുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വർധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോർജ് വ്യക്തമാക്കി. പാർലമെൻറിൽ അര മണിക്കൂറോളം നേരം വീണ ജോർജ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്.

ആശമാർക്കുള്ള ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഈക്കാര്യം പരിശോധിക്കാമെന്ന് ജെ പി നദ്ദ അറിയിച്ചതായി വീണാ ജോർജ് പറഞ്ഞു. കേന്ദ്രം ഇൻസന്റീവ് കൂട്ടുമ്പോൾ അനുപാതകമായി സംസ്ഥാനവും കൂട്ടും എന്നാൽ സംസ്ഥാനം ഓണറേറിയം വർധിപ്പിക്കുമോ എന്നതിൽ വ്യക്തമായ മറുപടി ആരോഗ്യമന്ത്രി നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *