ആമയൂര്‍ കൂട്ടക്കൊലപാതക കേസിൽ പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദു ചെയ്തു. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതിയുടെ നടപടി. പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് നടപടി. 2008 ജൂലൈ മാസത്തിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. ഭാര്യ ലിസി,മക്കളായ അമല്യ,അമൽ,അമലു,അമന്യ എന്നിവരെ റെജികുമാർ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് മുമ്പ് മൂത്തമകളെ റെജികുമാർ ലൈംഗികമായി പീഡിപ്പിച്ചിരുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
2009 ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2014 ൽ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. തുടർന്ന് 2023ൽ സുപ്രിംകോടതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. റെജികുമാറിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് കൈമാറാനും സുപ്രിംകോടതി നിർദേശിച്ചിരുന്നു.