അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ രം​ഗത്ത് വന്നു. മക്കളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മക്കൾക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജിസ്മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുമ്പ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്ന് സഹോദരൻ ജിറ്റു പ്രതികരിച്ചു.

ഭർത്താവിന്റെ വീട്ടിൽ ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികയായി ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം. ജിസ്‌മോൾക്ക് ആവശ്യമുള്ള പണം ഒന്നും അവർ കൊടുത്തിരുന്നില്ല. ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവരാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്മോൾ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *