2023ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി കുവൈത്ത് എയർവേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു

കുവൈത്ത് എയർവേയ്‌സ് 2023ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ സ്കൈട്രാക്സ് റേറ്റിങിലാണ് കുവൈത്തിന്റെ മുന്നേറ്റം.

54-ാമത് പാരീസ് എയർ ഷോയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ പുരസ്കാരം ഏറ്റുവാങ്ങി.

നേട്ടത്തിൽ അഭിമാനമുണ്ടെന്നും ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രയത്നത്തിന്റെയും പ്രതിഫലനമാണിതെന്നും അൽ ദുഖാൻ പറഞ്ഞു. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് ആഗോളതലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *