കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചീഫ് ലഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുമായി ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി അൽ മുസൈൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും വിലയിരുത്തി. ഇരുപക്ഷത്തെയും മുതിർന്ന ഓഫീസർമാരും കൂടികാഴ്ചയിൽ പങ്കെടുത്തു.
സൈനിക മേധാവി സെന്റ്കോ കമാൻഡറുമായി ചർച്ച നടത്തി
