വേനലവധിയിൽ കുവൈത്ത് എയർപോർട്ട് പ്രതീക്ഷിക്കുന്നത് 5.57 ദശലക്ഷം യാത്രികരെ

ജൂൺ മുതൽ സെപ്തംബർ പകുതി വരെയുള്ള വേനൽക്കാല അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 5,570,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന സുരക്ഷ, വ്യോമഗതാഗത ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽറജ്ഹി പറഞ്ഞു. ഇതേ കാലയളവിൽ ഏകദേശം 42,117 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയും ഇവിടെ എത്തിച്ചേരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റജ്ഹി കൂട്ടിച്ചേർത്തു.

ഈ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാൾട്ട, ട്രാബ്സൺ, സരജേവോ, ബോഡ്രം, നൈസ്, ഷാം എൽ ഷെയ്ഖ്, വിയന്ന, സലാല, അന്റാലിയ, പോളണ്ടിലെ ക്രാക്കോവ് തുടങ്ങിയ സീസണൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവ പ്രധാന ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്ക് സഹായങ്ങളും സേവനങ്ങളും നൽകാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ സ്റ്റാഫ് തയ്യാറെടുപ്പ് നടത്തുമെന്നും അൽറജ്ഹി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *