കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിർവശത്തുള്ള ഒരു ചെക്ക്‌പോസ്റ്റിൽ മുതലയുമായി ഒരാൾ പിടിയിൽ. അറസ്റ്റ് ചെയ്ത മുപ്പതുകാരനായ പൗരനെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയൺമെന്റിന് കൈമാറി. രാത്രി ചെക്ക്‌പോസ്റ്റിൽ പട്രോളിംഗ് നടത്തുന്നതിനിടെ വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഡ്രൈവറെ പരിഭ്രാന്തനായി കാണപ്പെടുകയായിരുന്നു. പരിശോധനയിൽ ഒരു പെട്ടിയിൽ മുതലയെ കണ്ടെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. താൻ വളർത്തുന്ന മുതലയാണിതെന്ന് ചോദ്യം ചെയ്യലിൽ പൗരൻ വിശദീകരിച്ചു. കൂടുതൽ നടപടികൾക്കായി അയാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
വാഹനത്തിനുള്ളിൽ മുതല, പിടിയിലായത് ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെ, കുവൈത്തിൽ യുവാവ് അറസ്റ്റിൽ
