ബ്രഡ്‌ ബേക്കറിയിൽ ഗ്യാസ് സിലിണ്ടെർ പൊട്ടിത്തെറിച്ച് അപകടം ; ആളപായമില്ല

കുവൈത്ത് സിറ്റി : കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഫഹദ് അല്‍ അഹ്‍മദ് കോഓപ്പറേറ്റീവ് സൊസൈറ്റിയോട് ചേര്‍ന്നുള്ള ഇറാനിയന്‍ ബ്രഡ്‌ ബേക്കറിയിലാണ് അപകടമുണ്ടായത്. ബേക്കറിയുടെ ചവരും മേല്‍ക്കൂരയുടെ ചില ഭാഗങ്ങളും തകര്‍ന്നു വീണു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടകളുടെ ചില ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റി. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *