പ്രവാസികൾക്ക് മരുന്നിന് വില; തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കുവൈത്ത്

കുവൈത്തിൽ പ്രവാസികൾക്ക് മരുന്നിന് വില ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. മരുന്ന് വിതരണം, മേൽനോട്ടം വഹിക്കൽ എന്നിവക്ക് പിന്നിലെ സംവിധാനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു.

പ്രവാസികൾക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് തുക ഉയർത്തുന്ന വിഷയത്തിലും ഉടൻ തീരുമാനമെടുക്കെന്നാണ് സൂചനകൾ.

അതിനിടെ കുവൈത്തിൽ ഇപ്പോൾ മരുന്ന് ക്ഷാമമില്ലെന്നും ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിനായി സാമ്പത്തിക ബജറ്റ് അനുവദിച്ചതിനാൽ നിലവിൽ ദിവസേന നിരവധി രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *