ട്രാഫിക് പരിശോധനകളിൽ 35000 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി കുവൈത്ത്

കുവൈത്തിൻറെ വിവിധ ഭാഗങ്ങളിലായി പരിശോധന തുടർന്ന് ട്രാഫിക്ക് വിഭാഗം. പരിശോധനകളിൽ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്തിയ 81 വാഹനങ്ങൾ കണ്ടുകെട്ടി. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ മന്ത്രാലയത്തിൻറെ ഗ്യാരേജിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിലുമായിരുന്നു പരിശോധനകൾ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *