ഗാസയിലേക്ക് കുവൈത്തിന്റെ സഹായം തുടരുന്നു; 675 ടൺ സാധനങ്ങളുമായി 26 ദുരിതാശ്വാസ ട്രക്കുകൾ

ഇസ്രായേൽ ആക്രമണത്തിൽ ദുരിതം തുടരുന്ന ഗാസക്കാർക്ക് കുവൈത്ത് സഹായം തുടരുന്നു. 675 ടൺ സാധനങ്ങളുമായി 26 ദുരിതാശ്വാസ ട്രക്കുകൾ ഗാസയിലേക്ക് പുറപ്പെട്ടതായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ജോർഡൻ വഴിയാണ് ട്രക്കുകൾ ഗാസയിൽ പ്രവേശിക്കുക.

ഗാസയിലെ പലസ്തീൻ ജനതയെ സഹായിക്കുന്നതിനും അവരുടെ ദുരിതങ്ങൾ നീക്കുന്നതിനും വേണ്ടിയാണ് സഹായമെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സെയർ പറഞ്ഞു. ഇസ്രായേൽ ആക്രമണം മൂലം അഭയാർഥികളുടെയും പരിക്കേറ്റവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയെ സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നും ഭക്ഷ്യവസ്തുക്കളും ടെന്റുകളുമടക്കം ടൺകണക്കിന് ദുരിതാശ്വാസ സഹായങ്ങൾ ഇതിനകം കുവൈത്ത് ഗാസയിലെത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *