കുവൈത്തിൽ 7 വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ പിടികൂടി ; അന്വേഷണം തുടരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി 4,320 എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 5,248 എണ്ണം സമര്‍പ്പിച്ചത് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്.

ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതില്‍ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതാണ്. വെനസ്വേല, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മറ്റുള്ളവ. 74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചവര്‍ക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *