കുവൈത്തിൽ സ്വർണാഭരണങ്ങളിൽ ഹോൾ മാർക്കിങ് സമയപരിധി മേയ് 30വരെ നീട്ടി

കുവൈത്തിൽ സ്വർണാഭരണങ്ങൾ ഹോൾ മാർക്കിങ് മുദ്ര പതിപ്പിക്കുന്നതിനുള്ള സമയപരിധി മേയ് 30വരെ നീട്ടി. ഇതുസംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ഇതോടെ പഴയ ഹോൾ മാർക്കിങ് മുദ്രപതിച്ച സ്വർണാഭരണം മേയ് 30വരെ വിൽക്കാം. 

പുതുക്കിയ തീരുമാനപ്രകാരം പഴയ ഹോൾ മാർക്കിങ് മുദ്രയുള്ള സ്വർണാഭരണങ്ങളുടെ പൂർണ വിവരങ്ങൾ ആഭരണത്തിൽ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡേറ്റ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *