മഴ വെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അനുമതി നൽകി. വഫ്ര പ്രദേശങ്ങളിലും ഖറദാൻ, അൽ ഹുഫൈറ പ്രദേശങ്ങളിലുമായി ഒമ്പതു ബേസിനുകൾ, അഞ്ചു വാട്ടർ കനാലുകൾ, നാലു കണക്ഷനുകൾ എന്നിവക്കാണ് അനുമതി. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധമായ അഭ്യർഥന സമർപ്പിച്ചത്. മഴവെള്ളം ശേഖരിക്കുന്നതിനൊപ്പം തോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണവും ശ്രദ്ധിക്കണം.
കുവൈത്തിൽ മഴ വെള്ളം ശേഖരിക്കുന്ന പദ്ധതിക്ക് അനുമതി
