കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നതിൽ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്.

രാജ്യത്തിന് പുറത്തുനിന്നാണ് തട്ടിപ്പുകാർ ഫോണ്‍ കോളുകള്‍ ചെയ്യുന്നത്. സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറണമെന്നും അധികൃതർ അറിയിച്ചു.

ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *