കുവൈത്തിൽ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധനകൾ തുടരുന്നു ; അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത് 610 പേരെ 317 പേർ അറസ്റ്റിൽ

കുവൈത്തിൽ താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. മാ​സ​ങ്ങ​ളാ​യി ഇ​ത്ത​ര​ക്കാ​രെ​യും മ​റ്റു നി​യ​മ​ലം​ഘ​ക​രെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി സ​മ​ഗ്ര പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​മാ​സം ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​രു​പ​തോ​ളം ഗ​താ​ഗ​ത-​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ്‌ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ 317 നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി. ഈ ​കാ​ല​യ​ള​വി​ല്‍ 610 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ, ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​രും പി​ടി​കൂ​ടി​യ​വ​രി​ല്‍ ഉ​ള്‍പ്പെ​ടും. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​കു​ന്ന അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി രാ​ജ്യ​ത്ത് നി​ന്ന് നാ​ടു​ക​ട​ത്തും. മ​റ്റു നി​യ​മ ലം​ഘ​ക​ർ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. നാ​ടു​ക​ട​ത്തു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *