കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത സ്‌കൂൾ കഫറ്റീരിയകൾ കണ്ടെത്തി

കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത 15 ഓളം സ്‌കൂൾ കഫറ്റീരിയകൾ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും വിധത്തിലുള്ള പ്രവർത്തനങ്ങളാണ് കഫറ്റീരിയിലേതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോട്ടിൽ ചൂണ്ടിക്കാട്ടി.

പല സ്‌കൂളുകളിലും അനുമതിയില്ലാത്ത ഭക്ഷ്യവസ്തുക്കളും ,വൃത്തിയില്ലാത്ത പാചക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്.

നിയമലംഘനം നടത്തുന്ന സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കണം. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തിരമായി ഇടപെടണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *