കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി രണ്ട് പേർ അറസ്റ്റിൽ

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ അറസ്റ്റു ചെയ്തു. പിടികൂടിയവരിൽ ഒരാൾ കുവൈത്തിയും മറ്റൊരാൾ ​ഗൾഫ് പൗരനുമാണ്. ഇവരിൽ നിന്നും അഞ്ച് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു.

ജഹ്റ പട്രോളിങ് ടീമിന്റെ പതിവ് പരിശോധനക്കിടയിലാണ് സാദ് അൽ അബ്ദുല്ല പ്രദേശത്തെ സ്കൂൾ പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഒരു വാഹനം പാർക്കു ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ നിന്ന് അസാധാരണമായ നിലയിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടിയ കുവൈത്തിയുടെ പേരിൽ ഒരു മോഷണക്കേസുള്ളതായും മറ്റൊരു കേസിൽ ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ​ഗൾഫ് പൗരനെന്നും കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി പ്രതികളെയും ഇവരിൽ നിന്നും കണ്ടടുത്ത മയക്കുമരുന്നും ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *