കുവൈത്തിൽ കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു

രാജ്യത്ത് കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു. ഫ്‌ളാറ്റുകളുടെയും താമസയിടങ്ങളുടെയും ഭാഗമായുള്ള അനധികൃത നിർമിതികൾ പൊളിച്ചുനീക്കിതുടങ്ങി. അഥേസമയം കെട്ടിടങ്ങളുടെ ബേസ്‌മെന്റിലുള്ള എല്ലാ നിർമിതികളും ഉടനടി നീക്കം ചെയ്യാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല നിയമലംഘനം തുടരുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

ഫ്‌ളാറ്റുകളുടെ ബേസ്‌മെന്റിലും പാർക്കിങ് ഇടങ്ങളിലും ഗ്ലാസ് ഇട്ട് മറക്കൽ, സ്ഥാപനങ്ങൾ നടത്താനും പരിപാടികൾ നടത്താനുമുള്ള ഹാളാക്കി മാറ്റൽ, സ്റ്റോർ സംവിധാനം ഒരുക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഇവ പൊളിച്ചു നീക്കുന്ന നടപടികൾ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *