കുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച ചെറിയ മഴ പെയ്യുവാൻ സാധ്യതയുണ്ട്. അസ്ഥിരമായതും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രഹരങ്ങൾക്കൊപ്പം, സീസണൽ ഇന്ത്യൻ ഡിപ്രഷനും രാജ്യത്ത് തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ യാസർ അൽബ്ലൂഷി പറഞ്ഞു.

വെള്ളിയാഴ്ച, പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രിയും രാത്രി 32 മുതൽ 34 ഡിഗ്രിയും ആയിരിക്കും. ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടിൽ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. കഴിഞ്ഞ ആഴ്ച ചൂട് 50 ഡിഗ്രി കടന്നിരുന്നു.

വെള്ളിയാഴ്ച മുതൽ രാജ്യത്ത് ക്ലെബിൻ സീസണിന് തുടക്കമാകും. വേനൽ കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത. അന്തരീക്ഷത്തിൽ ഈർപ്പവും വർദ്ധിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ക്ലെബിൻ സീസൺ അവസാനിക്കുന്നതോടെ താപനിലയിലും കുറവുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *