കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്‌ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ അധികൃതർക്ക് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു.

അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *