കുവൈത്തില്‍ പ്രമേഹം പിടിപെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു

കുവൈത്തില്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നതായി പ്രമുഖ പ്രമേഹ വിദഗ്ദന്‍ ഡോ. സിദാൻ അൽ-മസീദി. ‘എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്’ സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അൽ-മസീദി. കുവൈത്ത് മെഡിക്കൽ അസോസിയേഷന്‍റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂറ്റിന്‍റേയും സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻഡോക്രൈനോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

കുട്ടികളുടെ ജീവിതരീതി ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാര്‍ഗമെന്ന് അൽ-മസീദി പറഞ്ഞു. എൻഡോക്രൈൻ രോഗങ്ങൾ പ്രാഥമികമായി ജീനുകൾ മൂലമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം ജീവിതശൈലീ രോഗമാണെങ്കിലും പല സങ്കീര്‍ണമായ അവസ്ഥകളിലേക്കും പ്രമേഹം മൂലം കാരണമാകാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കുട്ടികളിലും കൗമാരക്കാരിലും ഇന്ന് അമിതവണ്ണം ഏറെ കാണാനുണ്ട്. ഇതുതന്നെയാണ് പ്രമേഹവും കൂടിവരാൻ കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *