കുവൈത്തില്‍ നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതുലേലം തിങ്കളാഴ്ച

കുവൈത്തില്‍ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.

പൊലീസ് പിടിച്ചെടുത്ത നൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങളാണ് ലേലത്തിൽ വയ്ക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഞായറാഴ്ച ജലീബിലെ ഓഫീസില്‍ സന്ദര്‍ശിച്ച് വാഹനം പരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

വാഹന പരിശോധനക്കായി 10 ദിനാർ ഫീസ് ഈടാക്കും.ഡെപ്പോസിറ്റ് തുക കെനെറ്റ് വഴിയും പണമായും നല്‍കാമെന്ന്‌ അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *