കുവൈത്തില്‍ നിന്നും ഹജ്ജ് തിര്‍ത്ഥാടകര്‍ക്കുള്ള നിരക്ക് പ്രഖ്യാപിച്ചു. ഔഖാഫ് മന്ത്രാലയമാണ് നിരക്ക് പ്രസിദ്ധീകരിച്ചത്. മൂന്ന് വ്യത്യസ്തമായ സേവന പാക്കേജുകള്‍ക്കാണ് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു . 1,590 മുതൽ 3,950 ദിനാര്‍ വരെയാണ് പാക്കേജുകളുടെ സര്‍വീസ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുഗണന.തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദക്കില്ലെന്നാണ് സൂചന. ഹജ്ജ്, ഉംറ, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.