കുവൈത്ത് : ഏഷ്യൻ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലാറിക ഗുളികകളും മദ്യവും പിടികൂടി. കണ്ടെയ്നർ വഴി കടത്താൻ ശ്രമിച്ച 20 ലക്ഷം ലാറിക്ക ഗുളികകളും 7474 കുപ്പി മദ്യവും ഷുവൈഖ് തുറമുഖത്ത് വച്ചാണ് പിടികൂടിയത് . കണ്ടെയ്നറില്‍ രഹസ്യമായി ഒളിച്ച നിലയിലായിരുന്നു നിരോധിത ഉത്പന്നങ്ങളും മദ്യവും പിടികൂടിയത്. ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സുലൈമാൻ അൽ ഫഹദ്, നോർത്തേൺ പോർട്ട് ആൻഡ് ഫൈലാക്ക ദ്വീപ് കസ്റ്റംസ് വകുപ്പ് ഡയറക്ടർ സാലിഹ് അൽ ഹർബി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
കുവൈത്തിലേക്ക് കണ്ടെയ്നർ വഴി കടത്താൻ ശ്രമിച്ച 20 ലക്ഷം ലാറിക്ക ഗുളികകളും 7474 കുപ്പി മദ്യവും പിടികൂടി
