ഓൺലൈൻ ഡോക്ടർ അപ്പോയ്ന്റ്മെന്റുമായി കുവൈത്ത്; ഇനി ആശുപത്രികളിൽ തിരക്ക് കുറയും

കുവൈത്തിൽ ഓൺലൈൻ ഡോക്ടർ അപ്പോയ്ന്റ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു. ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. രോഗികൾ ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്‌സൈറ്റ് വഴിയോ ‘കുവൈത്ത് ഹെൽത്ത് ക്യൂ8’ ആപ്ലിക്കേഷൻ വഴിയോ ആണ് ബുക്കിംഗ് നടത്തേണ്ടത്.

ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ രോഗികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാവാൻ സാധിക്കും. അതോടൊപ്പം ആശുപത്രികളിലെ തിരക്ക് കുറയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർട്ടലിൽ ലോഗിൻ ചെയ്താൽ രോഗികൾക്ക് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകളും ഉൾപ്പെടുത്തണം. കോർഡിനേഷൻ ടീം പിന്നീട് അപേക്ഷ അവലോകനം ചെയ്യുകയും തുടർന്ന് തീരുമാനമെടുക്കയും ചെയ്യും. അഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ അപ്പോയിന്റ്‌മെന്റ് വിവരങ്ങൾ രോഗികൾക്ക് എസ്എംഎസ് ആയി ലഭിക്കുമെന്ന് അൽ സനദ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *