ഇൻ്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത വ്യാജം

കുവൈത്തില്‍ ഇന്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി. ദേശീയ അസംബ്ലിയില്‍ പാര്‍ലിമെന്റ് അംഗം ഹമദ് അബ്ദുൾ റഹ്മാൻ അൽ ഒലയാന്‍റെ ചോദ്യത്തിന് മറുപടി പറയവേയാണ് കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് മന്ത്രി ഫഹദ് അൽ ഷൗല ഈക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ഇന്റർനെറ്റ് സേവനത്തിന്‍റെ ആവശ്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ ഗേറ്റ്‌വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ് സിട്രയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഇതിനായി പത്തോളം കമ്പനികള്‍ ടെൻഡർ നേടാൻ അപേക്ഷ നല്‍കിയതായി സിട്ര അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *