കുവൈത്ത് സിറ്റി : വിവാഹ വാഗ്ദാനം നല്കി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത യുവാവിന് കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവും പിഴയും. 5000 കുവൈത്തി ദിനാറാണ് പിഴയായി കോടതി വിധിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി യുവതി ഇഷ്ടത്തിൽ ആവുകയായിരുന്നു. തുടർന്ന് വീട്ടുകാർ വഴി കല്യാണമുറപ്പിക്കുകയും ചെയ്തു. എന്നാൽ യുവതിയുടെ ഐ ക്ലൗഡ് ഇ-മെയില്‍ അക്കൗണ്ടില്‍ പ്രവേശിച്ച് ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം യുവാവ് ബ്ലാക്മെയ്ലിംഗ് ആരംഭിക്കുകയായിരുന്നു. ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്താതിരിക്കണമെങ്കില്‍ ആഭരണങ്ങളും, വിലകൂടിയ വാച്ചുകളും 20,000 ദിനാറും നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
ശല്യം ഒഴിവാക്കാനായി ആഭരണങ്ങളും പണവും യുവതി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നെയും ഭീഷണി തുടര്‍ന്നതോടെ യുവതി തന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. കുടുംബാംഗങ്ങളാണ് നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. യുവതിയുടെ പരാതിയെ തുടന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഐ ക്ലൗഡ് ഇ-മെയില്‍ അക്കൗണ്ടില്‍ പ്രവേശിച്ച് ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയെന്ന് ഇയാള്‍ സമ്മതിച്ചു.പിന്നെ സ്വർണ്ണം