കുവൈത്ത് സിറ്റി: കുവൈത്തില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. കബ്ദ് പ്രദേശത്ത് സ്വന്തമായി മദ്യനിർമ്മാണം നടത്തിയിരുന്ന നാലുപേരാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിൽ പിടിയിലായത് . മദ്യനിര്‍മ്മാണശാല നടത്തിയ നാലുപേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി ഉണ്ടാക്കി സൂക്ഷിച്ച 400 കുപ്പി മദ്യം ജഹ്റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അനധികൃതമായി നിർമ്മിച്ച 400 കുപ്പി മദ്യം പിടിച്ചെടുത്തു
