11 വർഷം മുമ്പ് തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊന്നത്

11 വർഷം മുമ്പ് തിരുവനന്തപരും പൂവച്ചലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

2011 ആഗസ്റ്റ് 18-നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. വിദ്യയെയും കുഞ്ഞിനെയും പിറകിൽനിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിനാണ് ദിവ്യയെയും മകളെയും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെ തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *