കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന്
മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കൽ മരുത്തുംപടി തെക്കേക്കര പുത്തൻവീട്ടിൽ മനോജ് കുര്യൻ (44) ആണ് അന്തരിച്ചത്.
ഇന്ന് രാവിലെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അബു ഖലീഫയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കോമെരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്