സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രം;ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണമെന്ന് സുരേന്ദ്രൻ

പിണറായി സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പേജുകൾ വെട്ടിയതിൽ ഗൂഡാലോചനയുണ്ട്. സർക്കാർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്നു. പേജുകൾ വെട്ടിക്കളഞ്ഞത് ആരെയോ രക്ഷിക്കാനാണ്.

4 വർഷത്തിലേറെ സർക്കാർ റിപ്പോർട്ടിൻമേൽ അടയിരിക്കുകയായിരുന്നു. കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. ഉർവശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സർക്കാർ വെട്ടിമാറ്റിയത്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *