സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; എം.വി.ഗോവിന്ദൻ മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ. ആരാണ് വിജയ് പിള്ളയെന്നും എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവെന്നും എം.വി.ഗോവിന്ദന്റെ പേര് പലതവണയായി പറയുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും സ്വപ്ന മുൻപു പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണം. എല്ലാത്തിനും എം.വി.ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വിജയ് പിള്ള എന്ന ഇടനിലക്കാരനെ വച്ച് സ്വര്‍ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടി വാഗ്ദാനം ചെയ്തുവെന്നാണ് സ്വപ്ന പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *