സ്റ്റാർട്ട്അപ്പ് രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ നേട്ടം; റിപ്പോർട്ട് പണം നൽകി തയ്യാറാക്കിയതെന്ന് വിഡി സതീശൻ 

സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48000 യു.എസ് ഡോളർ സ്റ്റാർട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം വിമർശിച്ചു.

2019-2021- കോവിഡ് കാലവുമായി താരതമ്യം ചെയ്ത് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം ഉണ്ടാക്കിയത്. 2021 മുതൽ 2024 വരെ സർക്കാർ റിപ്പോർട്ട് തയ്യാറാക്കൻ പണം കൊടുത്തു. രാജ്യത്ത്  മോദി സർക്കാർ ഫാസിസ്റ്റ് വിരുദ്ധരെന്ന് വാദിക്കുന്ന ബിജെപി ഇതര പാർട്ടി സിപിഎം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ അവരോട് മാന്യമായി പെരുമാറാൻ എങ്കിലും പഠിക്കേണ്ടേയെന്ന് ചോദിച്ച അദ്ദേഹം ആശ വർക്കേർസിൻ്റെ സമരത്തിൽ സർക്കാർ എന്തൊരു അഹങ്കാരമാണ് കാണിക്കുന്നതെന്നും ചോദിച്ചു. 

One thought on “സ്റ്റാർട്ട്അപ്പ് രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ നേട്ടം; റിപ്പോർട്ട് പണം നൽകി തയ്യാറാക്കിയതെന്ന് വിഡി സതീശൻ 

  1. I am really impressed with your writing abilities as well as with the structure on your weblog. Is this a paid theme or did you modify it yourself? Anyway keep up the excellent quality writing, it is uncommon to see a great blog like this one today!

Leave a Reply

Your email address will not be published. Required fields are marked *